x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഫോ​ൺ അ​ൾ​ട്രാ​യ്ക്കാ​യി ആ​പ്പി​ൾ പെ​ൻ​സി​ൽ സ്റ്റൈലസ് വരുന്നു

ടെക് ഡെസ്ക്
Published: August 31, 2026 12:39 PM IST | Updated: August 31, 2026 12:39 PM IST

ഐ​ഫോ​ൺ അ​ൾ​ട്രാ​യ്ക്കാ​യി തയ്യാറാക്കിയ ആ​പ്പി​ൾ പെ​ൻ​സി​ൽ സ്റ്റൈലസ്

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ളി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ആ​ദ്യ മ​ട​ക്കാ​വു​ന്ന സ്മാ​ർ​ട്ട്‌​ഫോ​ണാ​യ 'ഐ​ഫോ​ൺ അ​ൾ​ട്രാ​യ്ക്കാ​യി' പ്ര​ത്യേ​ക ആ​പ്പി​ൾ പെ​ൻ​സി​ൽ സ്റ്റൈ​ല​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

സെ​പ്റ്റം​ബ​ർ 9ന് ​ന​ട​ക്കു​ന്ന 'സ​ർ​പ്രൈ​സ് ആ​ൻ​ഡ് ഷൈ​ൻ' ഇ​വ​ന്‍റി​ൽ ഫോ​ണി​നൊ​പ്പം ഈ ​പെ​ൻ​സി​ൽ പു​റ​ത്തി​റ​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും റി​പ്പോ​ർ‌‌​ട്ടു​ക​ൾ ഉ​ണ്ട്. ഐ​പാ​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്പി​ൾ പെ​ൻ​സി​ലി​നേ​ക്കാ​ൾ വ​ലി​പ്പം കു​റ​ഞ്ഞ രൂ​പ​ത്തി​ലാ​ണ് ഐ​ഫോ​ണി​നാ​യു​ള്ള സ്റ്റൈ​ല​സ് പ​രീ​ക്ഷി​ച്ച​ത്.

ഫോ​ണി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ന്തി​ക​ശ​ക്തി ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ച്ചു​വെ​ക്കാ​നും ചാ​ർ​ജ് ചെ​യ്യാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രു​ന്ന​ത്.​സാ​ധാ​ര​ണ സ്മാ​ർ​ട്ട്‌​ഫോ​ൺ സ്‌​ക്രീ​നു​ക​ളെ അ​പേ​ക്ഷി​ച്ച് ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ളു​ടെ ഡി​സ്‌​പ്ലേ വ​ള​രെ മൃ​ദു​വാ​ണ്. പെ​ൻ​സി​ൽ നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്‌​ക്രീ​നി​ൽ വ​ര വീ​ഴാ​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ആ​പ്പി​ളി​നു​ണ്ട്.

2007ൽ ​ആ​ദ്യ ഐ​ഫോ​ൺ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ൽ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ സ്റ്റീ​വ് ജോ​ബ്‌​സ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ടാ​ബ്‌​ലെ​റ്റി​ന് സ​മാ​ന​മാ​യ വ​ലി​യ ഫോ​ൾ​ഡ​ബി​ൾ സ്‌​ക്രീ​നു​ക​ളി​ലേ​ക്ക് സ്റ്റൈ​ല​സ് എ​ത്തി​ക്കാ​ൻ ആ​പ്പി​ൾ ആ​ലോ​ചി​ക്കു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഐ​ഫോ​ൺ അ​ൾ​ട്രാ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്താ​ൻ കു​റ​ച്ചു മാ​സ​ങ്ങ​ൾ വൈ​കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Tags : technology apple stylus iphonefold iphoneultra

Recent News

Corehub Up