ഈ വൈദികജീവിതം ദൈവത്തിനും രാജ്യത്തിനും!
തിരുവസ്ത്രം സ്വീകരിച്ച് തിരുവള്‍ത്താരയില്‍ ബലിയര്‍പ്പിച്ചു വന്ന അഭിഷിക്തന്‍ ഇനി ദൈവവേലയോടൊപ്പം തന്നെ സൈനികവേഷത്തില്‍ രാജ്യത്തെ സേവിക്കും. വൈദികവൃത്തിയില്‍ നിന്നു കൊണ്ടുതന്നെ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്ന ഫാ. ജിസ് ജോസ് കിഴക്കേല്‍ എല്ലാം ഒരു ദൈവനിയോഗമായി കാണുന്നു.