സച്ചിന്റെ രണ്ടു റെക്കോര്‍ഡുകള്‍ കൂടി മറികടക്കാന്‍ രോഹിത്
സെമിയില്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഏറെ റെക്കോര്‍ഡുകളാണ്. ഇതിഹാസ താരം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള ഒരു പിടി റെക്കോര്‍ഡുകള്‍ തന്റെ പേരിലെഴുതിയ ഹിറ്റ്മാന് സച്ചിന്റെ പേരിലുള്ള രണ്ടു റെക്കോര്‍ഡുകള്‍ കൂടി കൈയെത്തും ദൂരത്താണ്.