ഹേറ്റേഴ്‌സിനെ നിശബ്ദമാക്കിയ പ്രകടനം; പ്രിയപ്പെട്ട തലയ്ക്ക് തലയെടുപ്പോടെ മടങ്ങാം!
ധോണിയുടെ ബാറ്റും ക്രീസും തമ്മിലുള്ള വ്യത്യാസത്തില്‍ ഇന്ത്യയ്ക്കു നഷ്ടമായത് ലോകകപ്പാണെന്ന് ഇന്നലെ റണ്ണൗട്ടിനു ശേഷം വന്ന കമന്ററി. ഇതില്‍ നിന്നു തന്നെ ധോണിയുടെ വില എത്ര വിലപ്പെട്ടതെന്നു മനസിലാക്കാം. മല്‍സരശേഷം വില്യംസണ്‍ പറഞ്ഞതും ഇതു തന്നെ. കളിയില്‍ നിര്‍ണായകമായത് ധോണിയുടെ റണ്ണൗട്ടാണെന്ന്. പ്രായമായെന്നും ബാറ്റിങ്ങിലെ ആക്രമണ മികവ് നഷ്ടമായെന്നും പറഞ്ഞ് വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ വാദിക്കുന്നത് ഇന്നലെ അഞ്ചാം നമ്പറില്‍ ധോണിയെത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനെയെന്നാണ്.