ആരാധകരുടെ പ്രിയ യുവരാജാവ്!
പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ മൂന്നു ലോകകപ്പുകള്‍... വെള്ളക്കാരന്റെ അഹന്തയ്ക്കു മേല്‍ താണ്ഡവമാടി ഒരോവറില്‍ എണ്ണം പറഞ്ഞ ആറു സിക്‌സറുകള്‍... നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റെടുത്തും പന്തു പറന്നു പിടിച്ചും ആരാധകരുടെ മനസ് പിടിച്ചെടുത്ത രാജകുമാരന്‍, യുവരാജ് സിംഗ്.