മരണത്തില്‍ നിന്ന് പിടിച്ചു കയറ്റിയത് അക്ഷരങ്ങള്‍: ജനകീയ കവിയുടെ ജീവിതം!
ഒരു സ്ഥലത്തേക്ക് പുസ്തകവുമായി വരുന്നെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്, വാട്‌സ്ആപില്‍ സ്റ്റാറ്റസ്. പിന്നെ അതിരാവിലെതന്നെ സ്‌കൂട്ടറില്‍ യാത്ര തുടങ്ങും. ആവശ്യക്കാര്‍ക്ക പുസ്തകം കൈമാറും. ദിവസവും ഏതാണ്ട് അഞ്ചു മണിക്കൂറോളം സ്‌കൂട്ടര്‍ ഓടിക്കും. കാസര്‍ഗോഡു മുതല്‍ കന്യാകുമാരിവരെ സ്‌കൂട്ടറില്‍ യാത്ര ചെയ്തു കവിതയെ തെരുവുകളിലേക്ക് കൊണ്ടുവരുകയാണ് രഘു എന്ന ജനകീയ കവി.