ഇതാവണമെടാ പോരാളി, ജഡേജയുടെ പോരാട്ടവീര്യത്തിന് ബിഗ് സല്യൂട്ട്!
92 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മുന്നില്‍ക്കണ്ട് പതറിയ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഒറ്റയ്ക്കു കരകയറ്റുകയായിരുന്നു രവീന്ദ്ര ജഡേജ. ബാറ്റ് പടവാളാക്കി മാറ്റിയ ഈ പോരാട്ടത്തിന് നിറകൈയടി നല്‍കുകയാണ് ആരാധകര്‍. വമ്പന്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിന്റെ കരയോളം എത്തിച്ചിട്ടാണ് ജഗ്ഗു വീണത്, വീരനായ പോരാളിയെപോലെ.