കളിക്കാരായാല്‍ ഇങ്ങനെ വേണം, ആരാധക ഹൃദയം കീഴടക്കി വില്യംസണ്‍!
ഇന്ത്യയ്‌ക്കെതിരെ സെമിയില്‍ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ആഹ്‌ളാദിക്കാനല്ല മറിച്ച് ഇന്ത്യന്‍ ടീമംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു കെയ്ന്‍ വില്യംസണ്‍ ചെയ്തത്. ഇന്നലെ ഫൈനലില്‍ ദൗര്‍ഭാഗ്യം കൊണ്ടു മാത്രം തോറ്റപ്പോഴും ആരെയും പഴിക്കാതെ ഒരു ചെറു പുഞ്ചിരിയോടെയാണ് വില്യംസണ്‍ തോല്‍വിയെ നേരിട്ടത്. ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിക്കാനും മറന്നില്ല. ഇങ്ങനെ ക്രിക്കറ്റ് എന്നതു മാന്യതയുടെ കളിയാണെന്ന് തെളിയിച്ച് കൊടുത്ത വില്യംസണ് നിറഞ്ഞ കൈയടിയാണ് ആരാധകര്‍ നല്‍കുന്നത്.