വെറ്റിലക്കൃഷി പടര്‍ന്നു പന്തലിച്ചു, ആവശ്യക്കാരുമേറെ; പക്ഷേ സത്താറിനിപ്പോഴും ഇതു കൗതുകം മാത്രം!
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൗതുകത്തിന്റെ പേരില്‍ നട്ട വെറ്റില വീടിന്റെ ഭിത്തിയില്‍ പടര്‍ന്നു പന്തലിച്ചു. ആവശ്യക്കാരേറെയുള്ള വെറ്റിലയ്ക്കു വിപണിയിലും നല്ല വില. പക്ഷേ ഒരു കൗതുകത്തിനപ്പുറം വെറ്റില വിറ്റു പണംനേടാന്‍ സത്താര്‍ ശ്രമിച്ചിട്ടില്ല. ഒരു പക്ഷേ ഇതു തന്നെയാവണം സത്താറിന്റെ കൃഷിയെ വ്യത്യസ്തമാക്കുന്നതും.