പ്രസിദ്ധ തീർഥാടന കേന്ദ്രമായ ആലന്ദിയിലെ ഇന്ദ്രായണി നദി ഘാട്ടിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഭക്തരിൽ നിന്ന് പണം പിരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് രൂക്ഷമായ അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീർഥാടകരെയും പ്രദേശവാസികളെയും സാക്ഷിനിർത്തിയായിരുന്നു സംഭവം. സംഘർഷത്തിനിടയിൽ 26 കാരനായ യോഗേഷ് സതീഷ് ഗണമോട്ടെ എന്നയാൾക്ക് ഇരുമ്പ് ആയുധം കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
എതിർസംഘം തങ്ങൾക്ക് നേരെ വധഭീഷണി മുഴക്കിയതായും യോഗേഷ് പരാതിയിൽ വ്യക്തമാക്കുന്നു. നിഗ്ഡി സ്വദേശികളായ പരി യാദവ്, സനം, ഖുഷി, റാണി, അഞ്ജലി എന്നിവർക്കും തിരിച്ചറിയാത്ത മറ്റ് രണ്ടുപേർക്കുമെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
അക്രമത്തിന് പിന്നാലെ തങ്ങളുടെ സ്വർണ്ണമാലകളും മൊബൈൽ ഫോണുകളും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്നും പരാതിക്കാരൻ ആരോപിക്കുന്നു. യോഗേഷിന്റെയും സുഹൃത്തുക്കളായ പ്രശാന്ത് പദ്മാകർ ഗരഡ്, സ്വാതി നിംബ അഹീർ എന്നിവരുടെയും മാലകളും രണ്ട് ഫോണുകളുമാണ് സംഘർഷത്തിനിടയിൽ നഷ്ടപ്പെട്ടത്.
പൊലിസ് സ്റ്റേഷനിൽ നിന്ന് കേവലം 300 മീറ്റർ മാത്രം അകലെ നടന്ന സംഭവത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ആലന്ദി പൊലിസ് കേസെടുത്തിട്ടുണ്ട്.
കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലിസ് ഇൻസ്പെക്ടർ ഭീമ നർക്കെ അറിയിച്ചു.
SHOCKING! Alandi Ghat turns violent: 2 transgender groups clash over "collection" near Indrayani river in Pune, 1 hit with knuckle-duster, death threats hurled - all in broad daylight in front of devotees. Mangalsutras & phones missing in the chaos. 7 booked, no arrests yet. pic.twitter.com/94ineWCRRD
— Varad Bhatkhande | Journalist (@VaradBhatkhande) September 10, 2026
Tags : Alandi AlandiNews IndrayaniGhat CrimeNews MaharashtraNews