ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിനിടെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഒരു രസകരമായ ദൃശ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ മനംകവരുന്നത്.
ലക്നോ സൂപ്പർ ജയന്‍റ്സിനെതിരായ വമ്പൻ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് സഹഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്‍റയും ബൗളർ അർഷ്ദീപ് സിങ്ങും തമ്മിലുള്ള സ്‌നേഹനിർഭരമായ നിമിഷം സമൂഹമാധ്യമങ്ങളിൽ ആഘോഷമായി മാറിയിരിക്കുകയാണ്.
മത്സരത്തിന് ശേഷം പ്രീതി സിന്‍റ അർഷ്ദീപിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോൾ, ആഹ്ലാദത്തിൽ അർഷ്ദീപ് ഗ്രൗണ്ടിൽ ഡാൻസ് കളിച്ചു. അടുത്തുനിന്ന മുഹമ്മദ് ഷമി ഇത് കണ്ട് പുഞ്ചിരിയോടെ നോക്കിനിൽക്കുന്നതും ആരാധകർക്ക് കൗതുകമായി.
ഈ നിമിഷം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. "പ്രീതി സിന്‍റയുടെ വക ഒരു കെട്ടിപ്പിടുത്തം കിട്ടിയാൽ ആരും ഇങ്ങനെ ആഘോഷിച്ചുപോകും", "ഷമിയുടെ ചിരിയിൽ തന്നെയുണ്ട് ആ അന്തരീക്ഷത്തിന്‍റെ രസം" എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകൾ.
ഈ സീസണിന്‍റെ തുടക്കത്തിൽ വിക്കറ്റ് നേടാൻ ബുദ്ധിമുട്ടിയിരുന്ന അർഷ്ദീപ് സിങ് ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ്.
ലക്നോവിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ താരം, മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായും മാറിയിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ തടസപ്പെടുത്തിയെങ്കിലും, കളിച്ച ആറിൽ അഞ്ചെണ്ണവും ജയിച്ച് പോയിന്‍റ് പട്ടികയിൽ പഞ്ചാബ് കിങ്‌സ് കരുത്തുകാട്ടുകയാണ്.
ലക്നോവിനെതിരെ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോറായ 254 റൺസ് അടിച്ചുകൂട്ടിയ പഞ്ചാബിന്‍റെ ബാറ്റിങ് നിരയും ബോളിങ് നിരയും ഒരേപോലെ തിളങ്ങുന്നത് ടീമിന് വലിയ കുതിപ്പാണ് നൽകുന്നത്.
താരങ്ങളുടെ വിജയത്തിന് പിന്നിലെ സന്തോഷവും മൈതാനത്തെ സൗഹൃദവുമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നത്.
Arshdeep Singh’s priceless reaction after getting a hug from Preity Zinta, even Shami couldn’t control his laugh ???
— Rohan? (@rohann__45) April 20, 2026
Bro was representing every PZ fanboy there ? pic.twitter.com/7ZPT73X8G3
Tags : IPL2026 PunjabKings PBKS CricketFans IPLVibes