x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിൻ കോച്ച് സംഗീത നിശയായി: സ്റ്റോൺ കീസ് ബാൻഡിന്‍റെ അപ്രതീക്ഷിത ജാം സെഷൻ വൈറലാകുന്നു


Published: November 24, 2025 06:56 AM IST | Updated: November 24, 2025 06:56 AM IST

 

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ല​ഖ്‌​നൗ​വി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​ന്ത്യ​ൻ സം​ഗീ​ത ബാ​ൻ​ഡാ​യ "സ്റ്റോ​ൺ കീ​സ്'​ന് ല​ഭി​ച്ച​ത് അ​പ്ര​തീ​ക്ഷി​ത​മാ​യൊ​രു വേ​ദി. ട്രെ​യി​നി​ന്‍റെ സാ​ധാ​ര​ണ ബോ​ഗി നി​മി​ഷ​നേ​രം കൊ​ണ്ട് ആ​വേ​ശം നി​റ​ഞ്ഞൊ​രു സം​ഗീ​ത നി​ശ​യു​ടെ വേ​ദി​യാ​യി മാ​റി.

യാ​ത്ര​ക്കാ​രു​മാ​യി ത​ത്സ​മ​യം സം​വ​ദി​ച്ചു​കൊ​ണ്ട് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച "ജാം ​സെ​ഷ​ൻ' ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ ഈ ​സം​ഭ​വം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​യു​ടെ വി​ര​സ​ത മാ​റ്റാ​നാ​യി ബാ​ൻ​ഡ് അം​ഗ​ങ്ങ​ൾ ട്രെ​യി​ൻ കോ​ച്ചി​ന്‍റെ ഒ​ര​റ്റ​ത്ത് സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രു​മി​ച്ചു ചേ​രു​ക​യാ​യി​രു​ന്നു.

വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ ചു​റ്റു​മു​ള്ള യാ​ത്ര​ക്കാ​ർ ഈ ​സം​ഗീ​ത​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ക​യും ബാ​ൻ​ഡി​നൊ​പ്പം ചേ​രു​ക​യും ചെ​യ്തു.

"ഇ​ന്തേ​ഹാ ഹോ ​ഗ​യി ഇ​ന്ത​സാ​ർ കി' ​എ​ന്ന പ​ഴ​യ ഹി​ന്ദി ഗാ​ന​ത്തി​ലെ പ്ര​ശ​സ്ത​മാ​യ "ചാ ​ഗ​യി ഫി​ർ വ​ഹീ ബേ​ഖു​ദി' എ​ന്ന വ​രി എ​ല്ലാ​വ​രും ചേ​ർ​ന്ന് ഏ​റ്റു​പാ​ടി​യ​പ്പോ​ൾ ആ ​ട്രെ​യി​ൻ ബോ​ഗി​യി​ൽ ആ​ഹ്ലാ​ദ​ത്തി​ന്‍റെ അ​ല​ക​ൾ ഉ​യ​ർ​ന്നു.

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും പാ​ട്ടി​ൽ പ​ങ്കു​ചേ​രാ​നും യാ​ത്ര​ക്കാ​ർ മ​ത്സ​രി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു പി​ന്നീ​ട്. ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സ്റ്റോ​ൺ കീ​സ് ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൽ കു​റി​ച്ച​ത്, "പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു പൊ​തു ക​ച്ചേ​രി​യാ​യി മാ​റി' എ​ന്നാ​ണ്.

ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സം​ഗീ​ത പ്ലാ​റ്റ്‌​ഫോ​മാ​യ ആ​മ​സോ​ൺ മ്യൂ​സി​ക് ന​ൽ​കി​യ ക​മ​ന്‍റാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്. "അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ ഞ​ങ്ങ​ളും വ​രു​ന്നു​ണ്ട്' എ​ന്ന ക​മ​ന്‍റ്, ഈ ​വീ​ഡി​യോ​യു​ടെ സ്വീ​കാ​ര്യ​ത എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, എ​ല്ലാ​വ​ർ​ക്കും ഇ​ത്ത​ര​മൊ​രു മ​നോ​ഹ​ര​മാ​യ യാ​ത്രാ​നു​ഭ​വം ല​ഭി​ക്കാ​റി​ല്ലെ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് പ​ല​രും ത​മാ​ശ​രൂ​പേ​ണ ക​മ​ന്‍റു​ക​ൾ പ​ങ്കു​വെ​ച്ചു.

"ഞാ​ൻ യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​നി​ൽ എ​പ്പോ​ഴും കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ലാ​യി​രി​ക്കും കേ​ൾ​ക്കു​ക,' എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​പ്പോ​ൾ, "മൂ​ഡ് ന​ശി​പ്പി​ക്കാ​ൻ വ​യ​സാ​യ അ​മ്മാ​വ​ന്മാ​രോ അ​മ്മാ​യി​മാ​രോ ഇ​ല്ലാ​തെ കി​ട്ടി​യ ഈ​യൊ​ര​വ​സ​രം അ​പൂ​ർ​വ​മാ​ണ്' എ​ന്ന് മ​റ്റൊ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​ബാ​ൻ​ഡി​ന്‍റെ ഊ​ർ​ജ്ജ​സ്വ​ല​ത​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട്, "ഇ​വ​ർ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് നൂ​റ് എ​ക്സ്ട്രോ​വേ​ർ​ട്ടു​ക​ളെ​യാ​ണ് ക​ഴി​ച്ച​ത്,' എ​ന്ന് ഒ​രു ക​മ​ന്‍റ് വ​ന്നു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ, യാ​ത്രാ​വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റ്റി​യെ​ഴു​താ​ൻ പോ​ന്ന ഒ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

സാ​ധാ​ര​ണ ട്രെ​യി​ൻ യാ​ത്ര​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​യൊ​രു സം​ഗീ​ത യാ​ത്ര​യാ​യി മാ​റി​യ ഈ ​നി​മി​ഷം, ക​ല​യ്ക്ക് അ​തി​രു​ക​ളി​ല്ലെ​ന്നും അ​ത് ജ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​മെ​ന്നും ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ക്കു​ന്നു.

Tags : ViralVideo IndianRailways TrendingNow PublicConcert TrainJourney

Recent News

Corehub Up