x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 നമ്പർ പ്ലേറ്റുമില്ല കയ്യിൽ കാശുമില്ല! ടാങ്ക് ഫുൾ ആക്കി ഒറ്റപ്പാച്ചിൽ

സൂരജ് സുധീർ
Published: June 7, 2026 08:05 PM IST | Updated: June 7, 2026 08:05 PM IST

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ നി​ന്നും ഞെ​ട്ട​ലു​മു​ണ്ടാ​ക്കു​ന്ന ഒ​രു ത​ട്ടി​പ്പ് വി​വ​രം പു​റ​ത്തു​വ​ന്നു. ജ​മു​നാ​പാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സി​നി​മാ രം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഇ​ന്ധ​നം നി​റ​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ ആ​ഡം​ബ​ര വാ​ഹ​ന​വു​മാ​യി യു​വാ​വ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സാ​ധാ​ര​ണ ഒ​രു ഉ​പ​ഭോ​ക്താ​വെ​ന്ന രീ​തി​യി​ലാ​ണ് ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ഹീ​ന്ദ്ര ഥാ​ർ കാ​ർ പ​മ്പി​ലേ​ക്ക് എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന് ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു എ​ന്ന കാ​ര്യം ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ല.

വ​ണ്ടി നി​ർ​ത്തി​യ ശേ​ഷം ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ വ​ണ്ടി​യി​ൽ ഡീ​സ​ൽ നി​റ​ച്ചു. എ​ന്നാ​ൽ ഇ​ന്ധ​നം നി​റ​ച്ച് ക​ഴി​ഞ്ഞ് പ​ണം വാ​ങ്ങാ​നാ​യി ജീ​വ​ന​ക്കാ​ര​ൻ അ​ടു​ത്തേ​ക്ക് നീ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ഡ്രൈ​വ​ർ വ​ണ്ടി പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് എ​ടു​ക്കു​ക​യും അ​തി​വേ​ഗ​ത്തി​ൽ പ​മ്പി​ൽ നി​ന്നും ഓ​ടി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു.

പെ​ട്ടെ​ന്നു​ണ്ടാ​യ പ​രി​ഭ്രാ​ന്തി​യി​ൽ പ​മ്പ് ജീ​വ​ന​ക്കാ​ർ വാ​ഹ​ന​ത്തെ പി​ന്തു​ട​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​റി​നെ പി​ടി​കൂ​ടാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് പ​മ്പ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ക​റു​ത്ത ഥാ​റും അ​തി​ന്‍റെ ഡ്രൈ​വ​റും ന​ട​ത്തി​യ ഈ ​ത​ട്ടി​പ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ്, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ക്കാ​യി ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : ViralVideo CaughtOnCamera TrendingNews ShockingMoments InternetOutrage

Recent News

Corehub Up