x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരി തേച്ചു, ചെരുപ്പൂരി അടിച്ചു, ഒടുവിൽ ചൊറിയണ പ്രയോഗവും!; നൈനിറ്റാളിൽ പൂവാലന്മാർക്ക് ഗ്രാമവാസികളുടെ വക തൽക്ഷണ ശിക്ഷ


Published: August 3, 2026 04:31 PM IST | Updated: August 3, 2026 04:31 PM IST

നൈ​നി​റ്റാ​ളി​ൽ വ​ഴി​പോ​ക്ക​രാ​യ പെ​ൺ​കു​ട്ടി​ക​ളോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ യു​വാ​ക്ക​ൾ​ക്ക് ഗ്രാ​മ​വാ​സി​ക​ൾ ന​ൽ​കി​യ വ്യ​ത്യ​സ്ത​മാ​യ ശി​ക്ഷാ ന​ട​പ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ന​ത്ത ച​ർ​ച്ച​യാ​കു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മു​ക്തേ​ശ്വ​റി​ന​ടു​ത്തു​ള്ള സ​തോ​ളി ഗ്രാ​മ​ത്തി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പ്രാ​ദേ​ശി​ക​രാ​യ പെ​ൺ​കു​ട്ടി​ക​ളെ അ​നാ​വ​ശ്യ വാ​ക്കു​ക​ൾ പ​റ​ഞ്ഞ് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്.

ചെ​റു​ത്തു​നി​ൽ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വാ​ക്ക​ളു​ടെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം ഇ​വ​രു​ടെ മു​ഖ​ത്ത് ക​രി തേ​യ്ക്കു​ക​യും ചെ​രു​പ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നു പു​റ​മെ ഹി​മാ​ല​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​തും ച​ർ​മ്മ​ത്തി​ൽ ത​ട്ടി​യാ​ൽ ക​ഠി​ന​മാ​യ പു​ക​ച്ചി​ലും അ​സ​ഹ്യ​മാ​യ ചൊ​റി​ച്ചി​ലും ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ 'ബി​ച്ചൂ ബൂ​ട്ടി' എ​ന്ന പ്രാ​ദേ​ശി​ക ചൊ​റി​യ​ണം ചെ​ടി ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഉ​ര​യ്ക്കു​ക​യും ചെ​യ്തു.

കൈ​കാ​ര്യം ചെ​യ്ത ശേ​ഷം പ്ര​തി​ക​ളെ ഗ്രാ​മ​വാ​സി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നാ​ട്ടു​കാ​രു​ടെ ഈ ​ത​ൽ​ക്ഷ​ണ ശി​ക്ഷാ​രീ​തി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​വ​ർ​ക്ക് ഉ​ട​ന​ടി ന​ൽ​കേ​ണ്ട കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​ണി​തെ​ന്ന് ഒ​രു​വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ, കാ​ര​ണം എ​ന്തു​ത​ന്നെ​യാ​യാ​ലും നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

Tags : Nainital Uttarakhand NainitalNews ViralVideo IndiaNews

Recent News

Corehub Up