ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മൊബൈൽ നെറ്റ്വർക്ക് തടസപ്പെട്ടതിനെത്തുടർന്ന് കടുത്ത അമർഷത്തിലായ ഗ്രാമീണർ ടെലികോം കമ്പനി ജീവനക്കാരനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
ദീർഘനാളായി ഫോൺ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കാത്തതിൽ പ്രകോപിതരായ പ്രദേശവാസികൾ ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിടുകയായിരുന്നു.
കമ്പനിയുടെ മുതിർന്ന അധികാരികൾ സ്ഥലത്തെത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഇയാളെ മോചിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ പൊലിസിന് ഇടപെടേണ്ടി വന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിന്ദ്കി പൊലിസ് സംഘം നാട്ടുകാരുടെ കസ്റ്റഡിയിലായിരുന്ന ജീവനക്കാരനെ സുരക്ഷിതമായി മോചിപ്പിച്ചു.
സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗ്രാമീണരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
फतेहपुर
— भारत समाचार | Bharat Samachar (@bstvlive) September 11, 2026
➡️इंस्टाग्राम पर रील न देख पाने पर भारी हंगामा
➡️ग्रामीणों ने मोबाइल टावर कर्मी को बंधक बनाया
➡️5G डाटा न होने से रील नहीं देख पा रहे ग्रामीण
➡️समस्या का समाधान नहीं तो टावर कर्मी बंधक
➡️सिम कंपनी के अफसरों को बुलाने की मांग की
➡️बिंदकी के हरदौली में ग्रामीणों ने किया… pic.twitter.com/2JXl3rUXxO
Tags : UttarPradesh Fatehpur NetworkIssue TelecomNews UPPolice