x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​തൃ​കം കാ​ക്കാ​ൻ ക​ട​ൽ ക​ട​ന്നെ​ത്തി​യ എ​ൺ​പ​തു​കാ​ര​ൻ; രാ​ജ​സ്ഥാ​ന്‍റെ ജ​ല​ശേ​ഖ​ര​ങ്ങ​ളെ വീ​ണ്ടെ​ടു​ത്ത 'പാ​ഗ​ൽ സാ​ബ്'


Published: July 11, 2026 04:30 PM IST | Updated: July 11, 2026 04:30 PM IST

രാ​ജ​സ്ഥാ​ന്‍റെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ട​വു​കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ച് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ മാ​റ്റി​വെ​ച്ച കാ​ര​ൺ റോ​ൺ​സ്‌​ലി എ​ന്ന എ​ൺ​പ​തു​കാ​ര​നാ​യ ഐ​റി​ഷ് സ്വ​ദേ​ശി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ കൈ​യ​ടി നേ​ടു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വെ​റു​മൊ​രു വി​നോ​ദ​സ​ഞ്ചാ​രി​യാ​യി ജോ​ധ്പൂ​രി​ലെ​ത്തി​യ അ​ദ്ദേ​ഹം, അ​വി​ടു​ത്തെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ജ​ല​സ്രോ​ത​സു​ക​ൾ മാ​ലി​ന്യം നി​റ​ഞ്ഞ് ന​ശി​ക്കു​ന്ന​ത് ക​ണ്ടാ​ണ് അ​വ സ്വ​യം വൃ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ നാ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ​യും അ​ല്പം പ​രി​ഹാ​സ​ത്തോ​ടെ​യും 'പാ​ഗ​ൽ സാ​ബ്' (ഭ്രാ​ന്ത​ൻ സാ​ബ്) എ​ന്ന് വി​ളി​ച്ച കാ​ര​ണി​ന്‍റെ ഈ ​നി​ശ്ശ​ബ്ദ വി​പ്ല​വം ഇ​ന്ന് പ്ര​മു​ഖ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹി​ന്ദ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്നു.

കാ​ര​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്കേ​ണ്ട​ത് ച​രി​ത്ര​കാ​ര​ന്മാ​രു​ടെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രാ​യ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് മ​ഹി​ന്ദ്ര ഓ​ർ​മ്മി​പ്പി​ച്ചു.

വി​ദേ​ശ​ത്തു​നി​ന്നെ​ത്തി ഇ​ന്ത്യ​യു​ടെ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ​ക്ക് കാ​വ​ലാ​ളാ​യ ഈ ​വൃ​ദ്ധ​ൻ പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ വേ​റി​ട്ടൊ​രു മാ​തൃ​ക​യാ​ണ് ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​ത്.

 

Tags : CaronRawnsley JodhpurStepwells PagalSaab AnandMahindra InspirationalStories

Recent News

Corehub Up