x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍റർനെറ്റിലെ 'കൂളസ്റ്റ്' വീഡിയോ; സാരിയണിഞ്ഞ് സ്നോബോർഡിംഗുമായി ഊർമിളയും ലിൻഡയും


Published: March 8, 2026 05:55 PM IST | Updated: March 8, 2026 05:57 PM IST

സാ​ധാ​ര​ണ​യാ​യി സ്നോ​ബോ​ർ​ഡിം​ഗ് പോ​ലെ​യു​ള്ള അ​തി​സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ വി​ന്‍റ​ർ ജാ​ക്ക​റ്റു​ക​ളും പ്ര​ത്യേ​ക സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ളു​മാ​ണ് ധ​രി​ക്കാ​റു​ള്ള​ത്. 

എ​ന്നാ​ൽ ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി, ത​ന​ത് ഭാ​ര​തീ​യ വേ​ഷ​മാ​യ സാ​രി​യു​ടു​ത്ത് മ​ഞ്ഞി​ലൂ​ടെ അ​തി​വേ​ഗം തെ​ന്നി​നീ​ങ്ങു​ന്ന ര​ണ്ട് യു​വ​തി​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. 

മും​ബൈ സ്വ​ദേ​ശി​നി​യും പ്ര​ശ​സ്ത സ്കേ​റ്റ്ബോ​ർ​ഡ​റു​മാ​യ ഊ​ർ​മി​ള പാ​ബ്ലെ​യും സ​ഹ​താ​ര​മാ​യ ലി​ൻ​ഡ​യു​മാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യ്ക്ക് പി​ന്നി​ൽ. ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ കാ​യി​ക വി​നോ​ദ​ങ്ങ​ളു​മാ​യി കോ​ർ​ത്തി​ണ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഊ​ർ​മി​ള, ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. 

'സാ​രി നോ​ട്ട് സോ​റി' എ​ന്ന കൗ​തു​ക​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ എ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, കാ​റ്റി​ൽ പ​റ​ക്കു​ന്ന സാ​രി​ത്തു​മ്പു​ക​ളു​മാ​യി മ​ഞ്ഞു​പാ​ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ ഇ​രു​വ​രും അ​നാ​യാ​സ​മാ​യി പാ​റി​ന​ട​ക്കു​ന്ന​ത് കാ​ണാം. പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ധാ​ര​ണ​വും ആ​ധു​നി​ക​മാ​യ ആ​ക്ഷ​ൻ സ്പോ​ർ​ട്സും ത​മ്മി​ലു​ള്ള ഈ ​അ​പൂ​ർ​വ്വ സം​ഗ​മം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് ഇ​തി​നോ​ട​കം ആ​ക​ർ​ഷി​ച്ച​ത്. 

ഇ​ന്‍റ​ർ​നെ​റ്റി​ലെ ത​ന്നെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യെ​ന്നാ​ണ് പ​ല​രും ഈ ​വീ​ഡി​യോ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സാ​രി​യു​ടു​ത്ത് ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ൾ ചെ​യ്യു​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ങ്കി​ലും യാ​തൊ​രു പ​ത​ർ​ച്ച​യു​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും മ​ല​യി​റ​ങ്ങു​ന്ന​ത്. 

ഊ​ർ​മി​ള​യു​ടെ ഈ ​വേ​റി​ട്ട ക​ഴി​വി​നെ മു​ൻ​പ് ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യും അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഊ​ർ​മി​ള​യു​ടെ സ്കേ​റ്റ്ബോ​ർ​ഡിം​ഗ് വീ​ഡി​യോ​ക​ൾ മു​ൻ​പും പ​ല​ത​വ​ണ വൈ​റ​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും, ഗു​ൽ​മാ​ർ​ഗി​ലെ ഈ ​സാ​രി സ്നോ​ബോ​ർ​ഡിം​ഗ് ഇ​തി​നോ​ട​കം കോ​ടി​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രെ നേ​ടി പു​തി​യൊ​രു ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. 

ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തെ ലോ​ക​ത്തി​ന് മു​ന്നി​ൽ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ത്ത​രം വേ​റി​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നാ​ണ് സൈ​ബ​ർ ലോ​ക​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Tags : SareeNotSorry ViralVideo CoolestVideo TrendingNow InternetGold

Recent News

Corehub Up