സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്ന ഒരു ബൈക്ക് വ്ലോഗിന്റെ സത്യാവസ്ഥ അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
ഗ്രാമീണ മേഖലയിലൂടെ യാത്ര ചെയ്യുന്ന ഒരു ബൈക്ക് റൈഡറെ ഒരു കൂട്ടം കുട്ടികൾ വളയുന്നതും, അതിലൊരു കുട്ടി ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് ഓടുന്നതുമാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്.
താക്കോൽ തിരികെ ചോദിച്ച വ്ലോഗറെ കുട്ടി ചെരുപ്പ് കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചതോടെ തർക്കം രൂക്ഷമാവുകയും, റൈഡർ കുട്ടിയെ എടുത്ത് റോഡരികിലെ പുല്ലിലേക്ക് എറിയുകയുമായിരുന്നു.
തുടർന്ന് താക്കോലുമായി അദ്ദേഹം അവിടെനിന്ന് രക്ഷപ്പെടുന്ന 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്.
കുട്ടികളോട് കാണിച്ച ഈ ക്രൂരതയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നപ്പോൾ, കുട്ടികളെ വെച്ച് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതിനെതിരെയും പലരും രംഗത്തുവന്നു.
എന്നാൽ ബംഗ്ലാദേശി ഉള്ളടക്ക സ്രഷ്ടാവായ ബില്ലാ വൗ തന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ പങ്കുവെച്ച വലിയൊരു വ്ലോഗിൽ നിന്നുള്ളതാണ് ഈ ഭാഗം.
ഇയാൾ മുൻപും ഇത്തരത്തിൽ കുട്ടികളെ ഉൾപ്പെടുത്തി നാടകീയ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളതിനാൽ ഇതൊരു തിരക്കഥയുടെ ഭാഗമാണെന്ന് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേക്കുറിച്ച് ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ആൻഡ് അനലിറ്റിക്സ് സെന്റർ നടത്തിയ പരിശോധനയിലാണ് വീഡിയോയുടെ യഥാർഥ വസ്തുത പുറത്തുവന്നത്.
ഇത് യഥാർഥത്തിൽ നടന്ന അക്രമ സംഭവമല്ലെന്നും, കാഴ്ചക്കാരെ രസിപ്പിക്കാൻ വേണ്ടി മുൻകൂട്ടി പ്ലാൻ ചെയ്ത് അഭിനയിച്ച ഒരു പ്രാങ്ക് വീഡിയോ മാത്രമാണെന്നും അവർ സ്ഥിരീകരിച്ചു.
ചാനലിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനായി നിർമ്മിച്ച ഒരു ഫിക്ഷൻ രംഗം സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
This video is generational ?? pic.twitter.com/poh0e0suPw
— WolfRMFC (@WolfRMFC) July 5, 2026
Tags : ViralVideo FakeNewsAlert FactCheck BikerVlogger SocialMediaControversy