x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വേ​ഗ​ത കു​റ​യ്ക്കാ​തെ വ​ന്ദേ ഭാ​ര​ത് കു​തി​ച്ച​പ്പോ​ൾ...


Published: July 6, 2026 09:46 PM IST | Updated: July 6, 2026 09:46 PM IST

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും ലോ​ക്ക​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​വു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ വീ​ഡി​യോ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മും​ബൈ​യി​ലെ കാ​ഞ്ഞൂ​ർ​മാ​ർ​ഗി​ന് സ​മീ​പ​ത്തു​നി​ന്നു​ള്ള​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ട്രാ​ക്കി​ലൂ​ടെ ഒ​ട്ടും വേ​ഗ​ത കു​റ​യ്ക്കാ​തെ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് മു​ന്നോ​ട്ട് കു​തി​ക്കു​ന്ന​താ​ണ് കാ​ണാ​വു​ന്ന​ത്.

ട്രെ​യി​ൻ അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​യ​പ്പോ​ൾ ഉ​യ​ർ​ന്ന കൂ​റ്റ​ൻ ജ​ല​ത​രം​ഗ​ങ്ങ​ൾ ട്രാ​ക്കി​ന് മു​ക​ളി​ലു​ള്ള ഹൈ​വേ​യി​ലേ​ക്ക് വ​രെ ശ​ക്ത​മാ​യി തെ​റി​ച്ചു​വീ​ഴു​ന്നു​ണ്ട്. സി​നി​മ​യെ വെ​ല്ലു​ന്ന രീ​തി​യി​ലു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ഹൈ​വേ​യി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ പെ​ട്ടെ​ന്ന് എ​വി​ടു​ന്നാ​ണ് ഇ​ത്ര വ​ലി​യ വെ​ള്ള​ച്ചാ​ട്ടം വ​ന്ന​തെ​ന്ന് ഓ​ർ​ത്ത് ഭ​യ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നും, ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ൾ അ​പ​ക​ട​ക​ര​മാ​ണെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്ത് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കാ​ഴ്ച​യി​ൽ ചി​ല കൃ​ത്രി​മ​ത്വ​ങ്ങ​ൾ തോ​ന്നു​ന്ന​തി​നാ​ൽ ഇ​ത് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​താ​ണെ​ന്നും മും​ബൈ​യി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ഈ ​കൗ​തു​ക ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​മ്പോ​ഴും ക​ന​ത്ത മ​ഴ കാ​ര​ണം മും​ബൈ​യി​ലെ ലോ​ക്ക​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ മി​നി​റ്റു​ക​ളോ​ളം വൈ​കു​ന്ന​ത് പ​തി​വ് യാ​ത്ര​ക്കാ​രെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.

 

Tags : VandeBharat VandeBharatExpress MumbaiRains MumbaiMonsoon ViralVideo

Recent News

Corehub Up