ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി: ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, April 16, 2024 10:38 PM IST
കൊല്ലം :ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

മ​ണ്ഡ​ല​ത്തി​ലെ 1215 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യവോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഇ ​എം എ​സ് (ഇ​ല്ക​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം) ആ​പ്ലി​ക്കേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​നു​വ​ദി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​നി​ലൂ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള വോ​ട്ടി​ഗ് മെ​ഷീ​നു​ക​ളു​ടെ ന​മ്പ​ര്‍​സ​ഹി​ത​മു​ള്ള പ​ട്ടി​ക സ്ഥാ​നാ​ര്‍​ഥിക​ള്‍​ക്ക് കൈ​മാ​റി.

കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ 1215 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി റി​സ​ര്‍​വ് സ​ഹി​തം 1455 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 1455 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 1576 വി ​വി പാ​റ്റ്ക​ളും അ​നു​വ​ദി​ച്ചു.

നി​ല​വി​ല്‍ മെ​ഷീ​നു​ക​ള്‍ അ​സം​ബ്ലി സെ​ഗ്മെ​ന്‍റ ്ത​ല​ത്തി​ല്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്്. സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ മ​തി​യാ​യ സു​ര​ക്ഷ​യി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ അ​ര​വി​ന്ദ് പാ​ല്‍സിം​ഗ് സ​ന്ധു​വി​ന്‍റെ സാ​ന്നി​ധ്യത്തി​ലാ​ണ്റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യ​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥിക​ളാ​യ എ​ന്‍. ജ​യ​രാ​ജ​ന്‍, ഗോ​കു​ലം സു​രേ​ഷ്‌​കു​മാ​ര്‍, ഇ​ത​ര സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റുമാ​ര്‍, ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍, തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജേ​ക്ക​ബ് സ​ഞ്ജ​യ് ജോ​ണ്‍, ഇ ​വി എം ​നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ലി​ജി ജോ​ര്‍​ജ്, നി​യ​ര്‍ സൂ​പ്ര​ണ്ട് നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.