തി​രു​ന​ക്ക​ര പ​ക​ല്‍​പ്പൂ​രം: ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി
Tuesday, March 19, 2024 6:02 AM IST
കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര പ​​ക​​ല്‍​പ്പൂ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ല്‍ പോ​​ലീ​​സ് ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി.

എം​​സി റോ​​ഡി​​ലൂ​​ടെ നാ​​ട്ട​​കം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ സി​​മ​​ന്‍റ് ക​​വ​​ല​​യി​​ല്‍നി​​ന്ന് ഇ​​ട​​തു തി​​രി​​ഞ്ഞ് പാ​​റേ​​ച്ചാ​​ല്‍ ബൈ​​പാ​​സ്, തി​​രു​​വാ​​തു​​ക്ക​​ല്‍, കു​​രി​​ശു​​പ​​ള്ളി, അ​​റു​​ത്തൂ​​ട്ടി ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി വ​​ല​​തു തി​​രി​​ഞ്ഞ് ചാ​​ലു​​കു​​ന്ന് ജം​​ഗ്ഷ​​നി​​ലെ​​ത്തി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഭാ​​ഗ​​ത്തേ​​ക്ക് പോ​​ക​​ണം. കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്കു​​ പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ തി​​രു​​വാ​​തു​​ക്ക​​ല്‍, അ​​റു​​ത്തൂ​​ട്ടി വ​​ഴി പോ​​ക​​ണം.

എം​​സി റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന കി​​ഴ​​ക്കോ​​ട്ടു​​പോ​​കേ​​ണ്ട ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ണി​​പ്പു​​ഴ​യി​ൽ​നി​​ന്നു വ​​ല​​ത്തോ​​ട്ടു തി​​രി​​ഞ്ഞ് ബൈ​​പാ​​സ് റോ​​ഡ്, ഈ​​ര​​യി​​ല്‍​ക്ക​​ട​​വ് വ​​ഴി മ​​നോ​​ര​​മ ജം​​ഗ്ഷ​​നി​​ലെ​​ത്തി കി​​ഴ​​ക്കോ​​ട്ടു​​പോ​​ക​​ണം. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു തി​​രി​​ഞ്ഞ് ക​​ടു​​വാ​​ക്കു​​ളം, കൊ​​ല്ലാ​​ടു​​വ​​ഴി ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ​​ത്തി പോ​​ക​​ണം.നാ​​ഗ​​മ്പ​​ട​​ത്തു​​നി​​ന്നും വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ സി​​യേ​​ഴ്‌​​സ് ജം​​ഗ്ഷ​​ന്‍, റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍, ലോ​​ഗോ​​സ് വ​​ഴി ച​​ന്ത​​ക്ക​​വ​​ല​​യി​​ലെ​​ത്തി മാ​​ര്‍​ക്ക​​റ്റ് വ​​ഴി എം​​എ​​ല്‍ റോ​​ഡി​​ലു​​ടെ കോ​​ടി​​മ​​ത ഭാ​​ഗ​​ത്തേ​​ക്കു പോ​​ക​​ണം.

കു​​മ​​ര​​കം ഭാ​​ഗ​​ത്തു​​നി​​ന്നും വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി സി​​യേ​​ഴ്‌​​സ് ജം​​ഗ്ഷ​​ന്‍ വ​​ഴി വ​​ല​​ത്തോ​​ട്ട് തി​​രി​​ഞ്ഞ് ബ​​സ് സ്റ്റാ​​ന്‍​ഡി​​ലേ​​ക്ക് പോ​​ക​​ണം. നാ​​ഗ​​മ്പ​​ടം സ്റ്റാ​​ൻ​ഡി​​ല്‍നി​​ന്നു കാ​​രാ​​പ്പു​​ഴ, തി​​രു​​വാ​​തു​​ക്ക​​ല്‍ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട ബ​​സു​​ക​​ള്‍ ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി അ​​റു​​ത്തൂ​​ട്ടി വ​​ഴി തി​​രു​​വാ​​തു​​ക്ക​​ല്‍ ഭാ​​ഗ​​ത്തേ​​ക്കു​​ പോ​​ക​​ണം.

കെ.​​കെ റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്കു പോ​​കേ​​ണ്ട വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ഞ്ഞി​​ക്കു​​ഴി, ദേ​​വ​​ലോ​​കം, ക​​ടു​​വാ​​ക്കു​​ളം വ​​ഴി​​യും പ്രൈ​​വ​​റ്റ് ബ​​സു​​ക​​ള്‍ ക​​ള​​ക്‌​ട​റേ​​റ്റ്, ലോ​​ഗോ​​സ്, ശാ​​സ്ത്രി റോ​​ഡ്, കു​​ര്യ​​ന്‍ ഉ​​തു​​പ്പ് റോ​​ഡു​​വ​​ഴി നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ലേ​​ക്കും പോ​​ക​​ണം.