വൈക്കം: ഫ്രാൻസിസ് ജോർജിന്റെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ചു വൈക്കം ടൗണിൽ യുഡിഎഫിന്റെ കൊട്ടിക്കലാശം. ഇന്നലെ വൈകുന്നേരം 4.30 മുതൽ ആറുവരെ യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ കൊട്ടിക്കലാശത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്ന ശക്തി പ്രകടനം നടന്നു.
ചെണ്ടമേളം, കാവടി എന്നിവ കൊട്ടിക്കലാശത്തെ ആവേശഭരിതമാക്കി. വൈക്കം പോലീസ് സ്റ്റേഷനു മുമ്പിൽ അനൗൺസ്മെന്റ് വാഹനങ്ങളുടെ അകമ്പടിയോടെ വനിതകളടക്കമുള്ള പ്രവർത്തകർ ആവേശപൂർവം കൊടികൾ പാറിച്ച് കൊട്ടിക്കലാശത്തിൽ പങ്കാളികളായി.
യുഡിഎഫ് നേതാക്കളായ മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, പ്രീത രാജേഷ്, അബ്ദുൾ സലാം റാവുത്തർ, കെ.കെ. മോഹനൻ, സുബൈർ പുളിന്തുരുത്തി, അഖിൽ കുര്യൻ, സിന്ധു സജീവൻ, പി.വി. പ്രസാദ്, ജയ് ജോൺ, പി.ടി. സുഭാഷ്, സിറിൾ ജോസഫ്, ഇടവട്ടം ജയകുമാർ , സോണി സണ്ണി, ടി.എസ്. സെബാസ്റ്റ്യൻ, ബി. ചന്ദ്രശേഖരൻ, വിവേക് പ്ലാത്താനത്ത്, എം. ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.