ഓ​ട്ടോ​യി​ടി​ച്ചു സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് പരിക്കേറ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, April 25, 2024 6:53 AM IST
ക​ങ്ങ​ഴ: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മു​ണ്ട​ത്താ​നം വ​ട്ട​ച്ചാ​ലി​ൽ എ​ത്സ​മ്മ (60)യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ന് ​ക​റു​ക​ച്ചാ​ൽ-​മ​ണി​മ​ല റോ​ഡി​ൽ പ​ത്ത​നാ​ട് ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്നു ഭ​ർ​ത്താ​വ് ആ​ന്‍റ​ണി​ക്കൊ​പ്പം മു​ണ്ട​ത്താ​ന​ത്തേ​ക്ക് സ്കൂട്ടറിൽ വ​രുന്പോൾ പ​ത്ത​നാ​ട് ക​വ​ല​യ്ക്കു സ​മീ​പ​ത്തെ വ​ള​വി​ൽ വച്ച് പി​ന്നാ​ലെ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​ത്തു​വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ത്സ​മ്മ​യെ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും മ​ര​ി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്‍റ​ണി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. മ​ക്ക​ൾ: ക്ലി​ന്‍റു, ജി​നു, ജി​ന്നി. മ​രു​മ​ക്ക​ൾ: ഡാ​ലി​യ, ജോ​ബി​ൻ, ജോ​ബി​ൻ. സം​സ്‌​കാ​രം പി​ന്നീ​ട്.