ചങ്ങനാശേരി: എസ്ബി സ്കൂളില്‍ വോട്ടിംഗ് സാമഗ്രികള്‍ കൈപ്പറ്റാന്‍ എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ചെണ്ടവാദ്യങ്ങളോടെ സ്വീകരണം നല്‍കിയത് വേറിട്ട അനുഭവമായി.
നാലുകോടി തോമസ് ഇടവകയിലെ പിതൃവേദി അംഗങ്ങളാണ് ചെണ്ടവാദ്യം മുഴക്കിയത്. തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചെണ്ടമേളം സന്തോഷം പകര്‍ന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ് പുതുമനിറഞ്ഞ ഇത്തരം ക്രമീകരണങ്ങള്‍ ഒരുക്കിയത്.
പത്ത് പോളിംഗ് സ്റ്റേഷനുകള്‍ വനിതകൾ നിയന്ത്രിക്കും
ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ പത്ത് പോളിംഗ് സ്റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും. കുറിച്ചി 154-ാംനമ്പര്‍ അങ്കണവാടി (ബൂത്ത്-23), തുരുത്തി സെന്റ് മേരീസ് യുപി സ്കൂള്‍ (ബൂത്ത്-33), ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയം (ബൂത്ത്-122), വെരൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂള്‍ (ബൂത്ത്-44),
മാമ്മൂട് സെന്റ് ഷന്താള്‍സ് നഴ്സറി സ്കൂള്‍ (ബൂത്ത്-69), തൃക്കൊടിത്താനം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ബൂത്ത്-112), ചങ്ങനാശേരി സെന്റ് മേരീസ് എല്‍പി സ്കൂള്‍ (ബൂത്ത്-134), ഫാത്തിമാപുരം ബിടികെ (ബൂത്ത്-143), ഫാത്തിമാപുരം ബിടികെ സ്കൂള്‍ (ബൂത്ത്-151), പായിപ്പാട് നാലുകോടി ഗവ.യുപി സ്കൂള്‍ (ബൂത്ത്-158).
പ്രമുഖര്‍ രാവിലെ വോട്ട് രേഖപ്പെടുത്തും
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ അസംപ്ഷന്‍ കോളജിലെ 122-ാം നമ്പര്‍ ബൂത്തിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലും രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും.
ജോബ് മൈക്കിള്‍ എംഎല്‍എ ഇത്തിത്താനം ലിറ്റില്‍ഫ്ലവര്‍ എല്‍പി സ്കൂളിലെ 24-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും.
ഏഴ് മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍
ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ ഏഴു മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കുറിച്ചി ശങ്കരപുരം ശ്രീനാരായണ ഓഡിറ്റോറിയം (ബൂത്ത്-20), തുരുതി സെന്റ് മേരീസ് യുപി സ്കൂള്‍ (ബൂത്ത്-32), ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂള്‍ (ബൂത്ത്-123), വെരൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂള്‍ (ബീത്ത്-56),
തൃക്കൊടിത്താനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ (ബൂത്ത്-110), പെരുന്ന ഗവ. എല്‍പി സ്കൂള്‍ (ബൂത്ത്-144), പുളിയാങ്കുന്ന് ഹോളി ഫാമിലി സ്കൂള്‍ (ബൂത്ത്-63) എന്നിവിടങ്ങളിലാണ് മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍.