ച​ക്കാ​മ്പു​ഴ​യി​ൽ വീ​ണ്ടും വ​ന്യ​ജീ​വി ആ​ക്ര​മ​ണം
Thursday, April 25, 2024 6:06 AM IST
ച​ക്കാ​മ്പു​ഴ: ച​ക്കാ​മ്പു​ഴ എ​ലി​പ്പു​ലി​ക്കാ​ട്ട് ലിന്‍റാ റോ​യി​യു​ടെ പു​ര​യി​ട​ത്തി​ലെ കൂ​ട്ടി​ൽ കി​ട​ന്ന ആ​ടി​നെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ​ശു ഫാ​മി​നോ​ടു ചേ​ർ​ന്നു​ള്ള കൂ​ട്ടി​ലാ​യി​രു​ന്നു ആ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ടി​നെ അ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യി ഭ​ക്ഷി​ച്ചി​ട്ടി​ല്ല. ച​ക്കാ​മ്പു​ഴ​യി​ൽ പ​ല​യി​ട​ത്തും ക​റു​ന​രി​യു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ദ്ധ്യം പ​തി​വാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ക​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യു​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കോ​ഴി​ഫാ​മു​ക​ളി​ലും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ച​ക്കാ​മ്പു​ഴ​യി​ൽ പു​ലി​യ​റ​ങ്ങി​യ​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഈ ​പു​ലി​യെ വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. നി​ര​ന്ത​ര​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ് നാ​ട്ടു​കാ​ർ.