കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ ‘പാ​ത്രീ​സ് കോ​ര്‍​ദേ’ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 19, 2024 6:02 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പി​​തൃ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന കു​​ടും​​ബ​​നാ​​ഥ​​ന്മാ​​ര്‍​ക്കു​​ള്ള പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യാ​​യ ‘പാ​​ത്രീ​​സ് കോ​​ര്‍​ദേ’ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കു​​ടും​​ബ​​നാ​​ഥ​​ന്മാ​​രു​​ടെ ആ​​ത്മീ​​യ ഭൗ​​തി​​ക ഉ​​ന്ന​​മ​​ന​​ത്തി​​ന് പി​​തൃ​​വേ​​ദി നേ​​തൃ​​ത്വം കൊ​​ടു​​ക്ക​​ണ​​മെ​​ന്ന് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പ​​സ്‌​​തോ​​ല​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ധു​​നി​​ക കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പൂ​​ര്‍​ണ​​മാ​​യ ജീ​​വി​​ത മാ​​തൃ​​ക​​ക​​ള്‍​ക്ക് പി​​താ​​ക്ക​​ന്മാ​​ര്‍​ക്ക് സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി രൂ​​പ​​ത സു​​വ​​ര്‍​ണ ജൂ​​ബി​​ലി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി​​രു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പൗ​​വ്വ​​ത്തി​​ല്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ ഒ​​ന്നാം ച​​ര​​മ വാ​​ര്‍​ഷി​​ക ദി​​ന​​മാ​​യ ഇ​​ന്ന​​ലെ തു​​ട​​ക്കം കു​​റി​​ച്ചു.

രൂ​​പ​​ത പി​​തൃ​​വേ​​ദി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന പ​​ദ്ധ​​തി​​ക​​ള്‍ പി​​തൃ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​രം​​ഭം കു​​റി​​ച്ചു. രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ല്‍ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ മാ​​ര്‍ പൗ​​വ്വ​​ത്തി​​ല്‍ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യ്ക്ക് ദി​​ശാ​​ബോ​​ധം ന​​ല്‍​കി​​യ സം​​ഭാ​​വ​​ന​​ക​​ള്‍ അ​​നു​​സ്മ​​രി​​ച്ചു. പ്ര​​ഫ. ബി​​നോ പെ​​രു​​ന്തോ​​ട്ടം ക്ലാ​​സു​​ക​​ള്‍ ന​​യി​​ച്ചു. ഫാ. ​​മാ​​ത്യു ഓ​​ലി​​ക്ക​​ല്‍, ഫാ. ​​ബി​​ബി​​ന്‍ പു​​ളി​​ക്ക​​ല്‍, ഡോ. ​​സാ​​ജു കൊ​​ച്ചു​​വീ​​ട്ടി​​ല്‍, ഡോ. ​​ജൂ​​ബി മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫൊ​​റോ​​ന ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.