ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേല്‍പ്പിച്ചു
Friday, March 29, 2024 6:05 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ഡ്ജി​​യു​​ടെ ചേം​​ബ​​റി​​ല്‍ ത​​ള്ളി​​ക്ക​​യ​​റാ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യ​​ത് ത​​ട​​ഞ്ഞ പോ​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ കോ​​ട​​തി​​ക്കു​​ള്ളി​​ല്‍ വെ​​ട്ടി​​പ​​രി​ക്കേ​​ല്‍​പ്പി​​ച്ചു. ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കാ​​ര​​പ്പു​​ഴ മാ​​ന്താ​​റ്റ് വീ​​ട്ടി​​ല്‍ ര​​മേ​​ശ​​നെ (65) പോ​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കോ​​ട​​തി ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജ​​യ​​നു പ​​രി​ക്കേ​​റ്റു.

ബു​​ധ​​നാ​​ഴ്ച ജു​​ഡീ​​ഷ​ല്‍ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഒ​​രു കേ​​സി​​ല്‍ പ്ര​​തി​​യാ​​യി​​രു​​ന്ന ര​​മേ​​ശ​​ന്‍ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ള്‍ തേ​​ടി​​യെ​​ത്തി​​യ​​താ​​ണ്. രാ​​വി​​ല​​ത്തെ സി​​റ്റിം​​ഗ് അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ കോ​​ട​​തി​​യി​​ല്‍ എ​​ത്തി​​യ ര​​മേ​​ശ​​ന്‍ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ബെ​​ഞ്ച് ക്ല​​ര്‍​ക്കു​​മാ​​യി വാ​​ക്കു​​ത​​ര്‍​ക്ക​​മു​​ണ്ടാ​​യി പി​​ന്നീ​​ട് ജ​​ഡ്ജി​​യു​​ടെ ചേം​​ബ​​റി​​ല്‍ ത​​ള്ളി​​ക്ക​​യ​​റാ​​ന്‍ ശ്ര​​മി​​ച്ചു. ഇ​​ത് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ത​​ട​​ഞ്ഞു. ര​​മേ​​ശി​​നെ കോ​​ട​​തി​​ക്ക് പു​​റ​​ത്താ​​ക്കി.

വൈ​​കു​​ന്നേ​​രം കൈ​​യി​ല്‍ ക​​ത്തി​​യും വെ​​ട്ടു​​ക​​ത്തി​​യു​​മാ​​യി എ​​ത്തി​​യ ര​​മേ​​ശ​​ന്‍ വീ​​ണ്ടും ചേം​​ബ​​റി​​ലേ​​ക്ക് ത​​ള്ളി​​ക​​യ​​റാ​​ന്‍ ശ്ര​​മി​​ച്ചു. ഈ ​​ശ്ര​​മം ത​​ട​​യു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ജ​​യ​​നു പ​​രി​​ക്കേ​​റ്റ​​ത്. ഉ​​ട​​ന്‍ ത​​ന്നെ മ​​റ്റ് പോ​​ലീ​​സു​​കാ​​രും ചേ​​ര്‍​ന്ന ര​​മേ​​ശ​​നെ ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി. ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് എ​​ത്തി അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി.