കോട്ടയം: സംസ്കാര വേദി സംഘടിപ്പിച്ച മഹാകവി കട്ടക്കയം ചെറിയാന് മാപ്പിള അനുസ്മരണ സമ്മേളനം കോട്ടയം കെ.എം. മാണി ഭവനില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
സംസ്കാര വേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയിലിന്റെ അധ്യക്ഷതയില്‍ കുര്യാസ് കുമ്പളക്കുഴി, സ്റ്റീഫന്‍ ജോര്‍ജ്, പ്രഫ. ലോപ്പസ് മാത്യു, മനോജ് മാത്യൂ, ജോസഫ് കെ. നെല്ലുവേലി, മാലേത്ത് പ്രതാപചന്ദ്രന്, പ്രഫ. ചാര്‍ലി കട്ടക്കയം, ജോജി കുറത്തിയാടന്‍, രാജു കുന്നക്കാട്ട്, ജയിംസ് കട്ടക്കയം, ബാബു ടി. ജോണ്‍, ഡോ. എ.കെ. അപ്പുകുട്ടന്‍, പയസ് കുര്യന്, ഡോ.സുമ സിറിയക്, അംബികാ ഗോപന് എന്നിവര്‍ പ്രസംഗിച്ചു.
മഹാകവി കട്ടക്കയം അനുസ്മരണ സമിതി നടത്തിയ അഖില കേരള കവിതാരചന മത്സരത്തില്‍ ബി. ആര്‍ദ്ര (ഹോളിക്രോസ് വിദ്യാസദനം തെള്ളകം) അഖില ബിനു(ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള് മുട്ടം), ആഫിയ ഷാനവാസ്(സെന്റ് മേരീസ് എച്ച്എച്ച്എസ് മുട്ടം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്രിസ്റ്റീനാ മാത്യൂ (സെന്റ് തോമസ് എച്ച്എസ് എരുമേലി), ആരോണ്‍ സി.തോമസ് (എസ്സിഎസ്എച്ച് എസ്എസ് തിരുവല്ല) എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. മഹാകവി കട്ടക്കയം കവിതകളുടെ ആലാപന മത്സരത്തില്‍ ജോമോള്‍ റോജസ്, ടെസി കട്ടക്കയം എന്നിവര്‍ സമ്മാനാര്‍ഹരായി.