കൊ​​​ച്ചി: താ​​​ര​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’യി​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഗ​​​സ്റ്റ് 15ന് ​​​ന​​​ട​​​ക്കും. ജ​​​ന​​​റ​​​ല്‍ ബോ​​​ഡി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ര്‍​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്ന് മോ​​​ഹ​​​ന്‍​ലാ​​​ല്‍ പ​​​റ​​​ഞ്ഞ​​​തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഘ​​​ട​​​ന​​​യു​​​ടെ ത​​​ല​​​പ്പ​​​ത്തേ​​​ക്ക് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ള്‍ വ​​​ര​​​ട്ടെ​​​യെ​​​ന്നാ​​​ണ് മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ നി​​​ല​​​പാ​​​ട്. ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി പി​​​രി​​​ച്ചു​​​വി​​​ട്ട് അ​​​ഡ്‌​​​ഹോ​​​ക്ക് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ക​​​ഴി​​​ഞ്ഞ​​മാ​​​സം പി​​​രി​​​ച്ചു​​​വി​​​ട്ട​​​തോ​​​ടെ ഭ​​​ര​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.