രക്തസമർദം: ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Friday, July 4, 2025 2:45 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് എബിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മന്ത്രിയെ പരിശോധിച്ചു.
ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് രാത്രി ഒന്‍പതരയോടെ മന്ത്രി ആശുപത്രി വിട്ടു.