കെട്ടിടത്തിനുള്ളിൽ ആളില്ലെന്ന് പറഞ്ഞ മന്ത്രി വാസവൻ പിന്നീട് മാറ്റിപ്പറഞ്ഞു
Friday, July 4, 2025 2:00 AM IST
ആദ്യം പറഞ്ഞത്: ഇതുവരെ കണ്ടതില്‍ ആര്‍ക്കും ഗുരുതരമായി പരിക്കില്ല. ഒരു കുട്ടിക്കു മാത്രമാണു ചെറിയ പരിക്കുള്ളത്. ഈ കെട്ടിടം ഉപയോഗിച്ചിരുന്നതല്ല. അടച്ചിട്ടിരുന്ന ഈ ഭാഗത്ത് ആവശ്യമില്ലാത്ത സാധനങ്ങള്‍ കൊണ്ടുവന്നു തള്ളിയിരുന്നതാണ്. ഈ സ്ഥലമാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റവര്‍ ഇവിടെ കയറിയിരുന്നതാകാം. രണ്ടു പേര്‍ക്കും ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂ.
പിന്നീട് പറഞ്ഞത്: അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ താമസമുണ്ടായില്ല. സ്ഥലത്ത് എത്തിയപ്പോള്‍ പോലീസും സൂപ്രണ്ടും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരുമുണ്ടായിരുന്നില്ലെന്ന് ആദ്യം പറഞ്ഞത്. എന്നിരുന്നാലും കൂടുതല്‍ ആളുകളുണ്ടോ എന്നറിയാന്‍ ഫയര്‍ഫോഴ്സിനു നിര്‍ദേശം നല്കി.
ഹിറ്റാച്ചി അകത്തേക്ക് എത്തിക്കാന്‍ താമസമുണ്ടായി. കാഷ്വാലിറ്റിയുടെ അവിടം മുതല്‍ വാര്ഡിനുള്ളിലൂടെ സാഹസികമായിട്ടാണ് ഹിറ്റാച്ചി എത്തിച്ചത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും.