വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഇന്നലെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നാണ് അറിയിച്ചത്.
കഴിഞ്ഞ മാസം 23നാണു ഹൃദയാഘാതത്തെ തുടർന്നു വിഎസിനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കാർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘം എല്ലാ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.