പാ​​​ല​​​ക്കാ​​​ട്: സ്കൂ​​​ളു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച സൂം​​​ബ ഡാ​​​ൻ​​​സി​​​നെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

എ​​​ട​​​ത്ത​​​നാ​​​ട്ടു​​​ക​​​ര ടി​​​എ​​​എം യു​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നും വി​​​സ്ഡം ഇ​​​സ്ലാ​​​മി​​​ക് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ടി.​​​കെ. അ​​​ഷ്റ​​​ഫി​​​നെ​​​തി​​​രേ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

സ​​​ർ​​​ക്കാ​​​രി​​​നെ​​​യും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നെ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​കരമായ പ​​​രാ​​​മ​​​ർ​​​ശം അ​​​ഷ്റ​​​ഫ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യെ​​​ന്നും ഇ​​ദ്ദേഹത്തിനെ തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​ക്ക് ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ ടി.​​​എം. സ​​​ലീ​​​ന​​​ബീ​​​വി ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തുട​​​ർ​​​ന്നാ​​​ണ് സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ അ​​​ധ്യാ​​​പ​​​ക​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.