ദയനീയം, രക്ഷാപ്രവര്‍ത്തനം!
Friday, July 4, 2025 2:00 AM IST
കോട്ടയം: തകർന്ന കെട്ടിടത്തിലേക്ക് യന്ത്രങ്ങൾ എത്തിക്കാൻ സുഗമമായ വഴി ഇല്ലാതിരുന്നത് രക്ഷാപ്രവര്ത്തനത്തിനിടയായി. ഇതുമൂലമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അകപ്പെട്ട ബിന്ദുവിനെ രക്ഷിക്കാനുള്ള പരിശ്രമത്തിന് രണ്ടര മണിക്കൂറോളം താമസമുണ്ടായത്.
ചുറ്റും കെട്ടിടങ്ങളായതിനാല്‍ അവശിഷ്ടങ്ങള്‍ വീണ ഭാഗത്തേക്ക് ജെസിബി കടത്തിക്കൊണ്ടു വരാനായില്ല.
രണ്ടര മണിക്കൂറിനുശേഷം ചെറിയ മതിലുകളും തടസങ്ങളും ഇടിച്ചുനിരത്തി ചെറിയ ഹിറ്റാച്ചി മെഡിക്കല്‍ കോളജിനുള്ളിലൂടെ കയറ്റിയാണ് അപകടസ്ഥലത്തെത്തിയത്. പത്തു മിനിറ്റ് മണ്ണും കല്ലും കോണ്‍ക്രീറ്റും നീക്കം ചെയ്തപ്പോള്‍തന്നെ ബിന്ദുവിനെ കണ്ടെത്തി.