ഓണക്കാലത്ത് ന്യായവിലയ്ക്ക് അരി നല്കുമെന്നു ഭക്ഷ്യമന്ത്രി
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം : കേന്ദ്രം ഭക്ഷ്യവിഹിതം നിഷേധിച്ചാലും ഓണക്കാലത്ത് സംസ്ഥാന സർക്കാർ ന്യായവിലയ്ക്ക് അരി നൽകുമെന്ന് മന്ത്രി ജി. ആർ. അനിൽ. സപ്ലൈകോയിൽ പച്ചരി 29 രൂപ നിരക്കിലും കെ- റൈസ് 33 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.
ഓണക്കാലത്ത് ഇതിലും കുറഞ്ഞ നിരക്കിൽ അരി വിതരണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. സബ്സിഡി പ്രകാരം നൽകുന്ന ശബരി കെ-റൈസിന്റെ അളവ് ഈ മാസം മുതൽ വർധിപ്പിച്ചിട്ടുണ്ട്.