സമഗ്ര അന്വേഷണം വേണം: സണ്ണി ജോസഫ്
Friday, July 4, 2025 2:00 AM IST
കണ്ണൂർ: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
മന്ത്രിമാർ നടത്തുന്ന ന്യായീകരണം വിലപ്പോകില്ല. ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരേ കോൺഗ്രസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.
സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമായി മാറിക്കഴിഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.