മുല്ലപ്പെരിയാർ: ഷട്ടറുകൾ അടച്ചു
Friday, July 4, 2025 2:00 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 സ്പിൽവേ ഷട്ടറുകൾ ഇന്നലെ രാവിലെ താഴ്ത്തി. ഇന്നലെ രാവിലെ ആറിന് ജലനിരപ്പ് 136.10 അടിയായിരുന്നു.
സെക്കൻഡിൽ 1548 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ സെക്കൻഡിൽ 2157 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴദുർബലമായിരുന്നു.
റൂൾ കർവ് പ്രകാരം ഈ മാസം 10 വരെ ജലനിരപ്പ് 136.3 അടിയിൽ ക്രമപ്പെടുത്തണം. ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ കഴിഞ്ഞ ആഴ്ച അവസാനം ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കിയിരുന്നു. ഇതിനായി ഉയർത്തിയ ഷട്ടറുകൾ ഇന്നലെയാണ് താഴ്ത്തിയത്.