വിമാനത്താവളത്തിനു മുന്നിൽ കാറിടിച്ച് രണ്ടു മരണം
Monday, May 5, 2025 3:55 AM IST
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ നിനോയ് അക്വിനോ വിമാനത്താവളത്തിനു മുന്നിൽ കാർ ഇടിച്ചുകയറി അഞ്ചു വയസുകാരി അടക്കം രണ്ടു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. വിമാനത്താവളതിലെ മുഖ്യ കവാടത്തിലായിരുന്നു സംഭവം. ഒരു യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിയ ഡ്രൈവർ പിന്നീട് അതിവേഗത്തിൽ ആളുകൾക്കിടയിലേക്കു കാർ ഓടിച്ചുകയറ്റുകയായിരുന്നു.