ചെന്നൈ- തിരുവനന്തപുരം റൂട്ടിൽ എയർ ഇന്ത്യയുടെ പുതിയ സർവീസ്
Tuesday, August 13, 2024 11:31 PM IST
തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ വിമാന സർവീസ് തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം 6.50ന് ചെന്നൈയിൽനിന്നു പുറപ്പെടുന്ന വിമാനം (IX 1615) രാത്രി 8.20നു തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തുനിന്നു രാത്രി 8.50നു പുറപ്പെട്ട് (IX 1616) 10.20നു ചെന്നൈയിലെത്തും.