യുഡിഎഫ് തരംഗം കണ്ടു മുഖ്യമന്ത്രിക്ക് ഹാലിളക്കമെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് തരംഗം കണ്ടു മുഖ്യമന്ത്രിക്ക് ഹാലിളക്കമെന്ന് രമേശ് ചെന്നിത്തല
Monday, April 22, 2024 5:40 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്ന് കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല. 20 സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​യ ഘ​ട്ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി​റ​ളി​പി​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ല്‍ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ​യും വി​മ​ര്‍ശി​ക്കു​ന്ന​ത് ന​രേ​ന്ദ്ര​ മോ​ദി​യു​ടെ പ്രീ​തി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി​യു​മാ​യു​ള​ള അ​വി​ശു​ദ്ധ​ബ​ന്ധം പു​റ​ത്തു​വ​ന്ന​തും യു​ഡി​എ​ഫ് കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​ന്ന മു​ന്നേ​റ്റ​വു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഹാ​ലി​ള​ക്ക​ത്തി​നു കാ​ര​ണം.

മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ള്‍ കോ​ണ്‍ഗ്ര​സി​നും രാ​ഹു​ല്‍ ഗാ​ന്ധി​ക്കു​മെ​തി​രേ മാ​ത്ര​മേ സം​സാ​രി​ക്കാ​റു​ള്ളൂ. ബി​ജെ​പി​യു​മാ​യി ചേ​ര്‍ന്ന് കോ​ണ്‍ഗ്ര​സി​നെ ത​ക​ര്‍ക്കു​ക മാ​ത്ര​മാ​ണ് അ​ജ​ണ്ട. മോ​ദി​യു​ടെ​യും അ​മി​ത​് ഷാ​യു​ടെ​യും പേ​ര് എ​ടു​ത്തു​പ​റ​ഞ്ഞ് വി​മ​ര്‍ശി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്. ബി​ജെ​പി​യു​ടെ ബി ​ടീം എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ പി​ണ​റാ​യി​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ പ്ര​വ​ര്‍ത്ത​നം.


സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും മു​ഖ്യ​മ​ന്ത്രി​യോ, മ​ന്ത്രി​മാ​രോ സ​ര്‍ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കൃ​ഷി​മ​ന്ത്രി​ക്ക​ട​ക്കം മ​ന്ത്രി​മാ​ര്‍ക്ക് ഇ​പ്പോ​ള്‍ ജോ​ലി അ​നൗ​ണ്‍സ്മെ​ന്‍റ് ആ​യി മാ​റി. മ​ന്ത്രി​മാ​ര്‍ പ്ര​സം​ഗി​ക്കാ​ന്‍ പോ​യാ​ല്‍ ജ​നവി​രു​ദ്ധ സ​ര്‍ക്കാ​രി​നെ​ക്കു​റി​ച്ച് ജ​നം ഓ​ര്‍ക്കും. അ​താ​ണ് പി​ണ​റാ​യി മ​ന്ത്രി​മാ​രെ എ​വി​ടെ​യും പ്ര​സം​ഗി​ക്കാ​ന്‍ വി​ടാ​ത്ത​ത്. ഇ​നി സ്റ്റേ​ജ് കെ​ട്ടു​ന്ന ജോ​ലി​യാ​ണ് ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.