വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി
Sunday, April 28, 2024 6:21 AM IST
മ​ല​പ്പു​റം: വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​ക്രി​യ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ പൂ​ര്‍​ത്തി​യാ​യി. മ​ല​പ്പു​റം, പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ലെ​ത്തി​ച്ച് സീ​ല്‍ ചെ​യ്തു.

മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. ജ​ന​റ​ല്‍ ഒ​ബ്സ​ര്‍​വ​ര്‍ അ​വ​ദേ​ശ് കു​മാ​ര്‍ തി​വാ​രി, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ വി.​ആ​ര്‍. വി​നോ​ദ്, പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ്ക​ള​ക്ട​ര്‍ അ​പൂ​ര്‍​വ ത്രി​പാ​ദി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​ബി​ന്ദു, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ള്‍ സീ​ല്‍ ചെ​യ്ത​ത്.

പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ തി​രൂ​ര്‍ എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലാ​ണ് സീ​ല്‍ ചെ​യ്തു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ലം ജ​ന​റ​ല്‍ ഒ​ബ്സ​ര്‍​വ​ര്‍ പു​ല്‍​കി​ത് ഖ​രേ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ എ​ഡി​എം കെ.​മ​ണി​ക​ണ്ഠ​ന്‍, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍, ഏ​റ​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂം ​ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ കോ​ള​ജി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.