കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല ചാ​രി​റ്റ​ബി​ള്‍ ഹോ​സ്പി​റ്റ​ല്‍ ശ​താ​ബ്ദി നി​റ​വി​ല്‍
Sunday, April 28, 2024 6:21 AM IST
കോ​ട്ട​ക്ക​ല്‍: ആ​തു​ര​സേ​വ​ന​ത്തി​ന്‍റെ നൂ​റു സം​വ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ് കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ ചാ​രി​റ്റ​ബി​ള്‍ ഹോ​സ്പി​റ്റ​ല്‍ (ധ​ര്‍​മാ​ശു​പ​ത്രി). ആ​ര്യ​വൈ​ദ്യ​ശാ​ല സ്ഥാ​പ​ക​ന്‍ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യ​ര്‍ പ്ര​ക​ടി​പ്പി​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഉ​ദാ​ത്ത​മാ​യ പ്ര​തീ​കം കൂ​ടി​യാ​ണ് ഈ ​ആ​ശു​പ​ത്രി. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

സെ​മി​നാ​റു​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, എ​ക്സി​ബി​ഷ​ന്‍, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍, വൈ​ദ്യ​ര​ത്ന​ത്തി​ന്‍റെ ജീ​വി​ത​ത്തെ അ​വ​ലം​ബ​മാ​ക്കി ര​ചി​ച്ച നാ​ട​കാ​വ​ത​ര​ണം എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നാ​ളെ വൈ​കീ​ട്ട് ആ​റി​നു ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ലെ വേ​ദി​യി​ല്‍ ന​ട​ക്കും.

ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്യ​വൈ​ദ്യ​ശാ​ല ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര​താ​ര​വും ന​ര്‍​ത്ത​കി​യു​മാ​യ ആ​ശാ​ശ​ര​ത് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ശ​താ​ബ്ദി ലോ​ഗോ പ്ര​കാ​ശ​നം മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​ര്‍ നി​ര്‍​വ​ഹി​ക്കും.

കോ​ട്ട​യ്ക്ക​ല്‍ അ​ല്‍​മാ​സ് ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി.​എ. ക​ബീ​ര്‍, കോ​ട്ട​യ്ക്ക​ല്‍ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യ​ര്‍, ആ​യു​ര്‍​വേ​ദ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​വി. ജ​യ​ദേ​വ​ന്‍, ആ​ര്യ​വൈ​ദ്യ​ശാ​ല ട്ര​സ്റ്റി അ​ഡ്വ. സി.​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ചാ​രി​റ്റ​ബി​ള്‍ ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ. ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.