ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ച​നി​ല​യി​ൽ
Tuesday, August 5, 2025 10:04 PM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ കൂ​ലി​ത്തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ടൗ​ണി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ​ത​ര​ത്തി​ലു​ള്ള കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​യി​ക്കു​ന്ന ദാ​സ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​രി​ട്ടി ബ​സ്‌​സ്റ്റാ​ൻ​ഡ് ബൈ​പ്പാ​സ് റോ​ഡി​ലെ ലോ​റി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ കോ​ണി​പ്പ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​രി​ട്ടി എ​സ്ഐ ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.