കാ​റും സ്കൂ​ട്ടറും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Monday, August 4, 2025 2:14 AM IST
ന​ടു​വി​ൽ: കാ​റും സ്കൂ​ട്ടറും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. സ്കൂ​ട്ടർ ​യാ​ത്ര​ക്കാ​ര​നും ന​ടു​വി​ൽ സ്വ​ദേ​ശി​യു​മാ​യ അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കാ​ണ് (25) പ​രി​ക്കേ​റ്റ​ത്. പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.

ഇ​ൻ​ഡി​ക്കേ​റ്റ​റി​ട്ട് റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ൽ സ്കൂ​ട്ടി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ട​പ്പേ​ങ്ങാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​റ്. അ​ബ്ദു​ള്ളക്കു​ട്ടി​ക്ക് കാ​ലു​ക​ളി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ളി​പ്പ​റ​മ്പി​ലെ ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.