ഖാ​ദി ഓ​ണംമേ​ള നാ​ളെ മു​ത​ല്‍
Sunday, August 3, 2025 7:58 AM IST
ക​ണ്ണൂ​ർ: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡും ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഓ​ണംമേ​ള നാ​ളെ മു​ത​ല്‍ ക​ണ്ണൂ​ര്‍ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ല്‍ ന​ട​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ നി​ര്‍​വ​ഹി​ക്കും.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​കും. ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​രാ​ജ​ന്‍ ആ​ദ്യ വി​ല്​പ​ന ന​ട​ത്തും. ഖാ​ദി​യു​ടെ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചിം​ഗ് ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ മു​സ്‌ലി​ഹ് മ​ഠ​ത്തി​ലും സ​മ്മാ​ന​ക്കൂ​പ്പ​ണി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി​യും നി​ര്‍​വ​ഹി​ക്കും.

ഓ​രോ ആ​യി​രം രൂ​പ​യു​ടെ പ​ര്‍​ച്ചേ​സി​നും ഒ​രു സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ല​ഭി​ക്കും. ഒ​ക്‌ടോ​ബ​ര്‍ ഏ​ഴി​ന് ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ മെ​ഗാ സ​മ്മാ​ന​മാ​യി ടാ​റ്റാ ടി​യാ​ഗോ ഇവി കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി ഓ​രോ ജി​ല്ല​യ്ക്കും ഒ​ന്ന് വീ​തം ബ​ജാ​ജ് ഇ​വി സ്‌​കൂ​ട്ട​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 50 ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും ന​ല്‍​കും.

ജി​ല്ല​യി​ല്‍ ആ​ഴ്ചതോ​റും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 3000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും ല​ഭി​ക്കും. ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം ഗ​വ. കി​ഴി​വു​മു​ണ്ട്. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ മു​ഴു​വ​ന്‍ സാ​ന്നി​ധ്യ​മാ​കു​ന്ന ഒ​രാ​ള്‍​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 1000 രൂ​പ​യു​ടെ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.