ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Friday, August 1, 2025 1:09 AM IST
കൂ​ത്തു​പ​റ​മ്പ്:​ നി​ർ​മ​ല​ഗി​രി കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) വുമൺ സെ​ല്ലി​ന്‍റെ​യും ഐ​ക്യു​എ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. യു​വ​തി​ക​ളെ ആ​രോ​ഗ്യ​ക​ര​മാ​യ സ്ത്രീ​ത്വ​ത്തി​ലേ​ക്ക് മാ​റാ​ൻ സ​ഹാ​യി​ക്കു​ന്ന അ​റി​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്ന പ​രി​പാ​ടി​യി​ൽ 298 വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്തു.

പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​സി​സ്റ്റ​ർ റീ​ന മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​അ​സ്വാ​ഭാ​വി​ക ലൈം​ഗി​ക പെ​രു​മാ​റ്റ​ങ്ങ​ൾ, വ്യ​ക്തി​ശു​ചി​ത്വം, ആ​ർ​ത്ത​വ പ്ര​ശ്ന​ങ്ങ​ൾ, പി​സി​ഒ​എ​സ്, എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ജ്ഞാ​ന​പ്ര​ദ​മാ​യ രീ​തി​യി​ൽ സി​സ്റ്റ​ർ ഡോ. ​റീ​ന ക്ലാ​സ് ന​യി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​സെ​ലി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വു​മ​ൺ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​സു​ജ​മോ​ൾ ജോ​സ​ഫ്, ഐ​ക്യു​എ​സി ക​ൺ​വീ​ന​ർ ഡോ.​റെ​ൻ​സി കു​ര്യ​ൻ,മൂ​ന്നാം വ​ർ​ഷ സു​വോ​ള​ജി വി​ദ്യാ​ർ​ഥി​നി കെ. ​ജി​ൻ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു