പ്ര​വാ​സി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം: പ​ത്താം പ്ര​തി അ​റ​സ്റ്റി​ല്‍
Wednesday, July 30, 2025 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ര​വാ​സി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ​ത്താം പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​ശ്വ​രം അ​ച്ച​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഷ​ര്‍ അ​ലി​യാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്. ദു​ബാ​യി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ഷ​റി​നെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡി​വൈ​എ​സ്പി പി.​മ​ധു​സൂ​ദ​ന​ന്‍ നാ​യ​രും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2022 ജൂ​ണ്‍ 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​മ്പ​ള സീ​താം​ഗോ​ളി മു​ഗു റോ​ഡി​ലെ പ്ര​വാ​സി​യാ​യ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​നെ​യാ​ണ് (32) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഗ​ള്‍​ഫി​ലു​ള്ള ഒ​രാ​ളെ ഏ​ല്‍​പ്പി​ക്കു​ന്ന​തി​നാ​യി ന​ല്‍​കി​യ 30 ല​ക്ഷം രൂ​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് കേ​സ്. ആ​ദ്യം അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​ന്‍റെ സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും ക്വ​ട്ടേ​ഷ​ന്‍ സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​വു​ക​യും അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ല്‍ ത​ട​വി​ലാ​ക്കി​യ ശേ​ഷം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല.

തു​ട​ര്‍​ന്ന് ഗ​ള്‍​ഫി​ലാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​നെ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം പൈ​വ​ളി​ഗെ​യി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ ഇ​രു​നി​ല​വീ​ട്ടി​ല്‍ എ​ത്തി​ച്ചു. അ​വി​ടെ​വ​ച്ച് ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക്വ​ട്ടേ​ഷ​ന്‍ സം​ഘം അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​ന്റെ മൃ​ത​ദേ​ഹം കാ​റി​ല്‍ ക​യ​റ്റി ബ​ന്തി​യോ​ട്ടെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​കാ​യി​രു​ന്നു.

19 പ്ര​തി​ക​ളി​ല്‍ 14 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​ര​ട​ക്കം അ​ഞ്ചു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. കൂ​ടു​ത​ല്‍ പ്ര​തി​ക​ളും ഗൂ​ഢാ​ലോ​ച​ന​യും ഉ​ണ്ടെ​ന്നു കാ​ണി​ച്ച് അമ്മ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്. കൊ​ല ന​ട​ന്ന ദി​വ​സം ത​ന്നെ ദു​ബാ​യി​ലേ​ക്കു ക​ട​ന്ന അ​ഷ​ര്‍ അ​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നു ക്രൈം​ബ്രാ​ഞ്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കൊ​ല​ക്കേ​സ് കൂ​ടാ​തെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​ന്‍റെ സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും അ​ഷ​ര്‍ അ​ലി​ക്കെ​തി​രെ കേ​സു​ണ്ട്.