മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, July 28, 2025 10:07 PM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചി​ത്താ​രി​യി​ലെ നാ​രാ​യ​ണ​ന്‍ വാ​രി​ക്കാ​ട്ത്താ​യ​രു​ടെ​യും ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ​യും മ​ക​ന്‍ ശ്രീ​ഹ​രി വാ​രി​ക്കാ​ട് (24) ആ​ണ് മ​രി​ച്ച​ത്.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മം​ഗ​ളു​രു യേ​ന​പ്പോ​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് ഈ ​വ​ര്‍​ഷ​മാ​ണ് കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്രീ​നേ​ഷ് വാ​രി​ക്കാ​ട് (കു​മാ​ര​നെ​ല്ലൂ​ര്‍ ദേ​വി​ക്ഷേ​ത്രം മു​ന്‍ മേ​ല്‍​ശാ​ന്തി), ശ്രീ​രേ​ഖ.