പയ്യാവൂർ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് കളങ്കം വരുത്തിയെന്നും ന്യൂനപക്ഷ സമൂഹങ്ങൾക്കുമേലുള്ള സംഘപരിവാറിന്റെ തുടർച്ചയായ കടന്നാക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ. കന്യാസ്ത്രീകളെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ബിനു മണ്ഡപം, വി.വി. സേവി, സി.ജെ. ജോൺ, ബിനു ഇലവുങ്കൽ, ബിജു പുതുക്കള്ളി, ജോസഫ് ഇലവുങ്കൽ,സിബി പന്തപ്പാട്ട്, റോഹൻ പൗലോസ്,നോബിൻസ് ചെരിപുറം, ഏലമ്മ ജോസഫ്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ജോസ് മണ്ഡപം, ജിനോ പാറേമാക്കൽ, ബെന്നി മഞ്ഞക്കഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: കേരള കോൺഗ്രസ്-എം ആലക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രയറോം ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ജയിംസ് ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സിബി പന്തപ്പടാൻ, ഷാജി പനച്ചിപ്പുറം, ജോസ് ടി. മാത്യു, ചാക്കോച്ചൻ നിരപ്പേൽ, സണ്ണി മറ്റത്തിൽ, ജോയി തെക്കേമല, തങ്കച്ചൻ കൊച്ചുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
ഉദയഗിരി: ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരായി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ മാതൃ ഇടവകയായ ഉദയഗിരി സെന്റ് മേരീസ് ഇടവകയിൽ കന്യാസ്ത്രീകളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മൗനജാഥയും പ്രതിഷേധ യോഗവും നടത്തി. പള്ളിയിൽ നിന്ന് ഉദയഗിരി ടൗണിലേക്ക് നടത്തിയ മൗനജാഥയിൽ ആയിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി ഫാ. സേവ്യർ പുത്തൻപുര, അസി. വികാരി, ഫാ. അമൽ വള്ളിയിൽ, മദർ സുപ്പീരിയർ സിസ്റ്റർ നാൻസി എസ്എച്ച് എന്നിവർ നേതൃത്വം നൽകി.
ഇരിക്കൂർ: ക്രൈസ്തവ സന്യാസിനികളുടെ മോചനത്തിന് വേണ്ടി കേരളത്തിലെ എംപിമാർ അടിയന്തരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപിയും സംഘ പരിവാറും പ്രത്യേക ലക്ഷ്യത്തോടെ ഉത്തരേന്ത്യയിൽ വ്യാപകമായി നിരന്തരം ക്രൈസ്തവ വേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ കേരള ക്രൈസ്തവർ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറി ടോമിച്ചൻ നടുത്തൊട്ടിയിൽ അധ്യക്ഷതവഹിച്ചു. ജോസഫ് പരത്തനാൽ, സണ്ണി പരവരാകത്ത്, ജോസ് തെക്കേടം, ജോർജ് കാരക്കാട്ട് ജസ്റ്റിൻ വടക്കൻ, ബിജു പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: കെസിവൈഎം, എസ്എംവൈഎം മേരിഗിരി ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടവിൽ പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പടവിൽ നടന്ന പ്രതിഷേധയോഗം അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ.കിരൺ ചെന്പ്ലായിൽ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് ജോബിൻ കുറഞ്ഞിക്കാട്ട് പ്രസംഗിച്ചു.
പെരുമ്പടവ്: പെരുമ്പടവിൽ സെന്റ് ജോസഫ് ഇടവക, മാതൃവേദി, കത്തോലിക്കാ കോൺഗ്രസ്, മിഷൻ ലീഗ്, കെസിവൈഎം എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഇടവക കോ-ഓർഡിനേറ്റർ ഷെൽമോൻ പൈനാടത്ത്, ഫാ. കിരൺ ചെമ്പ്ലായിൽ, ബാബു വാണിയകിഴക്കേൽ, ജെയ്സൺ പുത്തേട്ട്, റോൺസി വെള്ളാപ്പള്ളി, സണ്ണി കപ്പൂര് എന്നിവർ നേതൃത്വം നൽകി.
പൈസക്കരി: പൈസക്കരി ഫൊറോനയിൽ കത്തോലിക്ക കോൺഗ്രസ്, മാതൃവേദി, കെസിവൈഎം എന്നിവയുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം പ്രതിഷേധ പ്രകടനം നടത്തി. ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, അസിസ്റ്റന്റ് വികാരി ഫാ.ജോമിൽ കോന്നൂർ, ഇടവക കോ-ഓർഡിനേറ്റർ ബിനു മണ്ഡപം, കത്തോലിക്ക കോൺഗ്രസ് ഫൊറോന ജനറൽ സെക്രട്ടറി വിത്സൺ ചാക്കോ, അതിരൂപത സെക്രട്ടറി വർഗീസ് പള്ളിച്ചിചിറ, കെസിവൈഎം ഫൊറോന ട്രഷറർ ജിബിൻ പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വായാട്ടുപറമ്പ്: കത്തോലിക്ക കോൺഗ്രസ് വായാട്ടുപറന്പ് ഇടവക പ്രതിഷേധിച്ചു. ഫൊറോന ഡയറക്ടർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ, ഫൊറോനാ പ്രസിഡന്റ് ജയ്സൺ അട്ടാറിമാക്കൽ യൂണിറ്റ് സെക്രട്ടറി ജോസ് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. മാത്യു പുത്തൻപുര, ഇമ്മാനുവേൽ പൂവന്നിക്കുന്നേൽ, മാത്യു പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം മത പീഡനവും ആൾക്കൂട്ട വിചാരണയും ആണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്). യുസിഎഫ് ജില്ലാ പ്രസിഡന്റ് സജി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്, ജോർജ് പുളിയ്ക്കുന്നേൽ, ബെന്നി പണ്ടാരശേരിയിൽ, മാത്യു കുടക്കച്ചിറ, ജോസ് നെട്ടനാനി എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ബിജെപി ഭരണകൂടത്തിന്റെ നടപടിയെ കുറിച്ച് കേരളത്തിൽ ബിജെപി നേതൃത്വം മറുപടി പറയണമെന്നും നേതൃത്വത്തിന്റെ നിലപാട് അറിയാൻ പൊതുസമൂഹത്തിന് താത്പര്യമുണ്ടെന്നും സജീവ് ജോസഫ് എംഎൽഎ. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, ബ്ലോക്ക് പ്രസിഡന്റ് ജോസ് വട്ടമല, ഡിസിസി സെക്രട്ടറിമാരായ തോമസ് വക്കത്താനം ജോഷി കണ്ടത്തിൽ, ബിജു പുളിയന്തൊട്ടിയിൽ, ബാബു പള്ളിപ്പുറം, ജോയിച്ചൻ പള്ളിയാലി, ജോജി കന്നിക്കാട്ട്, ടി.എൻ. ബാലകൃഷ്ണൻ, ജനാർദ്ദനൻ വലമറ്റം, രവി കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ വന്ദനയുടെ
കുടുംബവീട് സന്ദർശിച്ചു
ഉദയഗിരി: ഛത്തീസ്ഗഡിൽ റിമാൻഡിൽ കഴിയുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ ആലക്കോട് ഉദയഗിരിയിലെ കുടുംബ വീട് കേരള കോൺഗ്രസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു.
ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ, കെ.എ.ഫിലിപ്പ്, ജോസഫ് മുള്ളൻമട, ബേബി തോട്ടത്തിൽ, സാബു മണിമല, മേരി ജയിംസ്, ജോയി തെക്കേടം, ഡെന്നിസ് വാഴപ്പള്ളിൽ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തി വീട്ടുകാരെ ആശ്വസിപ്പിച്ചത്.