കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 29, 2025 2:42 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ഫാ​മി​ലി വെ​ല്‍​ന​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന 21-ാം ബാ​ച്ച് ബേ​സി​ക്ക് കൗ​ണ്‍​സി​ലിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ആ​രം​ഭി​ച്ചു. കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ അ​രു​ണ കി​ട​ങ്ങ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ടോ​ളി​ക്ക​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹോ​ളി​ഫാ​മി​ലി അ​ൽ​മാ​യ സു​ഹൃ​ത് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ തോ​ട്ടു​ങ്ക​ല്‍, കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ വി​ജ​യ, അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മേ​രി ജോ​സ്, സി​സ്റ്റ​ര്‍ പു​ഷ്പ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ബാ​ച്ചി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ച​ട​ങ്ങി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി അ​നു​മോ​ദി​ക്കു​ക​യും കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. വേ​ലൂ​ര്‍ ഫാ​റ്റ​റി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 04985205757. 9446545757 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.